പെട്രോൾ കുപ്പിക്ക് തീ കൊളുത്തി വീട്ടിലേക്ക് എറിഞ്ഞതായി പരാതി; യുവാവിനെ കസ്റ്റഡിയിലെടുത്തു

ആലത്തൂര്‍: പെട്രോള്‍ നിറച്ച കുപ്പിക്ക് തീ കൊളുത്തി വീട്ടിലേക്ക് എറിഞ്ഞു. ആലത്തൂര്‍ കാവശ്ശേരി കൊങ്ങാളക്കോട് പ്രദീപിന്റെ വീട്ടില്‍ ചൊവ്വാഴ്ച രാത്രി പത്തേ മുക്കാലോടെയാണ് സംഭവം നടന്നത്. വീടിന്റെ വരാന്തയില്‍ തീ പടര്‍ന്നെങ്കിലും വീട്ടുകാര്‍ തീയണച്ചതുകൊണ്ട് വന്‍ അപകടം ഒഴിവായി.  പ്രദീപിന്റെ പരാതിയില്‍ ആലത്തൂര്‍ പെരിങ്ങോട്ടുകുന്ന് സിബിനെതിരെ(24) ആലത്തൂര്‍ പൊലീസ് കേസെടുത്തു. സിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യക്തി വിരോധത്തിന്റെ പേരിലാണ് യുവാവ് അതിക്രമം നടത്തിയതെന്നാണ് വിവരം.

                                  advt
Previous Post Next Post

نموذج الاتصال