മണ്ണാർക്കാട്: കേരള ജേർണലിസ്റ്റ് യൂണിയൻ (കെജെയു) മണ്ണാർക്കാട് യൂണിറ്റ് സമ്മേളനവും ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു. സമ്മേളനം കെജെയു സംസ്ഥാന ട്രഷറർ സി.എം.സബീറലി ഉദ്ഘാടനം ചെയ്തു. രാജേഷ് മണ്ണാർക്കാട് അധ്യക്ഷനായി, സി.അനിൽകുമാർ സ്വാഗതം പറഞ്ഞു.
മെമ്പർഷിപ്പ് ഫോം വിതരണം കെജെയു ജില്ല പ്രസിഡന്റ് കൃഷ്ണദാസ് കൃപ നിർവ്വഹിച്ചു.
മധു, സുബ്രമണ്യൻ, അബ്ദുൽ ഹാദി അറയ്ക്കൽ, കെ.പി.അഷ്റഫ്, സൈയ്ദലവി, നിസാർ, അജയൻ, അഷ്റഫ് ചന്ദ്രിക എന്നിവർ സംസാരിച്ചു.
കെജെയു മണ്ണാർക്കാട് യൂണിറ്റ് പുതിയ ഭാരവാഹികളായി
രാജേഷ് മണ്ണാർക്കാട് (പ്രസിഡന്റ് ),
അജയൻ (സെക്രട്ടറി),
സി. അനിൽകുമാർ (ട്രഷറർ)
കെ.പി അഷ്റഫ് (വൈസ് പ്രസിഡന്റ്),
അബ്ദുൽ ഹാദി അറയ്ക്കൽ (ജോ.സെക്രട്ടറി),
സജീവ്.പി.മാത്തൂർ (ജോ: സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു