ചെർപ്പുളശ്ശേരി: ബസ് നിയന്ത്രണം വിട്ട് മറ്റു വാഹനങ്ങളിൽ ഇടിച്ച് അപകടം. സ്റ്റാൻഡിൽ നിന്ന് മണ്ണാർക്കാട്ടേക്ക് പുറപ്പെട്ട സ്വകാര്യ ബസാണ് നിയന്ത്രണം നഷ്ടപ്പെട്ട് മറ്റ് വാഹനങ്ങളിൽ ഇടിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരനായ ശേഖരൻ, സ്ക്കൂട്ടർ യാത്രക്കാരനായ അബൂബക്കർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചെർപ്പുളശ്ശേരി കോ ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 6.15 ന് പാലക്കാട് റോഡിൽ ആണ് അപകടം. അപകടത്തെ തുടർന്ന് പരിസരത്ത് കുറച്ച് സമയം ഗതാഗതം തടസ്സപ്പെട്ടു