ചേളാരി: മലപ്പുറം ചേളാരിയില്‍ 13-കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ചേളാരി സ്വദേശി മുഹമ്മദ് നിഹാലാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് കുട്ടിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അമിതമായി ഫോണ്‍ ഉപയോഗിച്ചതിന് മാതാപിതാക്കള്‍ ശകാരിച്ചതിന് പിന്നാലെ കുട്ടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)