ദേശീയപാതയിൽ മരം വീണ് അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു

മണ്ണാർക്കാട്: ദേശീയപാത കരിമ്പ പഴയ പോസ്റ്റ് ഓഫീസിന് സമീപം മരം വീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാത്രി 7.30 ഓടെയാണ് സംഭവം. പാതയോരത്ത് നിന്നിരുന്ന വാകമരമാണ് കടപുഴകി വീണത്. ആ സമയം ഗതാഗത തിരക്ക് ഇല്ലാത്തത് രക്ഷയായി. വാഹനങ്ങൾ അപകടത്തിൽപ്പെടാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് ദൃക്സാക്ഷികൾ പറഞ്ഞു ആർക്കും പരിക്കില്ല. അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. നാട്ടുകാരുടെ നേതൃത്വത്തിൽ കടപുഴകി വീണ മരം വെട്ടി മാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. മഴ തുടരുന്ന സാഹചര്യത്തിൽ ദേശീയപാതയോരത്ത് പലയിടത്തും അപകടാവസ്ഥയിൽ മരങ്ങൾ നിൽക്കുന്നത് ഭീഷണിയാണ്. ഇങ്ങനെയുള്ള മരങ്ങൾ ഉടൻ മുറിച്ച് മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു

                                 advt 
Previous Post Next Post

نموذج الاتصال