കൊച്ചി∙ നടൻ ബാലയെ പൊലീസ് അറസ്റ്റു ചെയ്തു. എറണാകുളം കടവന്ത്ര പൊലീസാണ് കേസെടുത്ത് അറസ്റ്റു രേഖപ്പെടുത്തിയത്. പുലർച്ചെ വീട്ടിൽനിന്നാണ് ബാലയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ ബാലയുടെ മാനേജരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
മുൻ ഭാര്യയായ ഗായികയും മകളും നൽകിയ പരാതിയിലാണ് അറസ്റ്റ്. സമൂഹമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, കുട്ടികളോട് ക്രൂരത കാട്ടൽ എന്നീ വകുപ്പുകളനുസരിച്ച് കേസെടുക്കാനുള്ള മൊഴികളാണ് പൊലീസിന് ലഭിച്ചത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിഎസി 354, മുൻ പങ്കാളിയുമായുള്ള കരാർ ലംഘിച്ചതിനു ഐപിസി 406, ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75 എന്നീ വകുപ്പുകൾ അനുസരിച്ചാണ് കേസ്. ബാലയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
റിപ്പോർട്ടർ ന്യൂസ് 👇🏻