കാട്ടുപോത്ത് ആക്രമണത്തില്‍ യുവാവിന് പരിക്ക്

അട്ടപ്പാടി: കന്നുകാലികളെ മേയ്ക്കുന്നതിനിടെ യുവാവിനെ കാട്ടുപോത്ത് ആക്രമിച്ചു. വീട്ടിക്കുണ്ട് സ്വദേശി വെള്ളിങ്കിരിയെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. ഉച്ചയോടെയായിരുന്നു സംഭവം. കന്നുകാലികളെ മേയ്ക്കുന്നതിനിടെ കാട്ടുപോത്ത് പാഞ്ഞ് വന്നു ആക്രമിക്കുകയായിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോട്ടത്തറ ട്രൈബല്‍ സപെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post