സ്വകാര്യ ബസില്‍ സ്ത്രീയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയായ യുവാവ് പിടിയിൽ

പാലക്കാട്: സ്വകാര്യ ബസില്‍ സ്ത്രീയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. പുതുക്കോട് അഞ്ച് മുറി സ്വദേശി ഷമീറയ്ക്കാണ് പരിക്കേറ്റത്. പുതുക്കോട് കാരപൊറ്റ മാട്ടുവഴി സ്വദേശി മഥന്‍കുമാര്‍(42) ആണ് ഷമീറയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.


ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കാരപ്പൊറ്റ മാട്ടുവഴിയില്‍ ബസ് നിര്‍ത്തിയപ്പോള്‍ മഥന്‍കുമാര്‍ ഷമീറയെ വെട്ടുകയായിരുന്നു. കൈക്ക് പരിക്കേറ്റ ഷമീറ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. മഥന്‍കുമാറിനെതിരെ വധശ്രമത്തിന് വടക്കഞ്ചേരി പൊലീസ് കേസെടുത്തു
Previous Post Next Post

نموذج الاتصال