പാലക്കാട്: പാലക്കാട് നിയോജക മണ്ഡലത്തില്‍ വ്യാജ വോട്ട് ചേര്‍ത്തെന്ന പരാതിയില്‍ അന്വേഷണം പ്രഖ്യാപിച്ചു. പാലക്കാട് കലക്ടറാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. തഹസില്‍ദാര്‍ക്കാണ് അന്വേഷണ ചുമതല. 2700 വോട്ട് വ്യാജമായി ചേര്‍ത്തു എന്നാണ് ആരോപണം. തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലെത്തി നിൽക്കെ ഉയർന്ന ഏറ്റവും വലിയ ആരോപണമായിരുന്നു വ്യാജ വോട്ട്. മുന്നണികളെല്ലാം തന്നെ പരസ്പരം ആരോപണമുന്നയിച്ചതോടെ വിവാദം കത്തിപ്പടർന്നു. ലോക്‌സഭാ തെരഞ്ഞെുപ്പ് കാലത്ത് പോലും മറ്റ് സ്ഥലങ്ങളിൽ വോട്ടുള്ള ആളുകൾക്ക് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് വോട്ടുണ്ട് എന്നതാണ് പ്രധാനപ്പെട്ട കാര്യം.
പാലക്കാട് വ്യാജ വോട്ടര്‍ വിവാദം; അന്വേഷണത്തിന് നിര്‍ദേശം നല്‍കി ജില്ലാ കലക്ടർ
byഅഡ്മിൻ
-
0