സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്കേറ്റു

പാലക്കാട്:  കോങ്ങാട് പാറശ്ശേരിക്കടുത്ത് സ്വകാര്യ ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ ബസിലുണ്ടായിരുന്ന യാത്രക്കാരായ നിരവധി പേര്‍ക്ക് പരിക്കേറ്റു.  ബസ്സിലെ കണ്ടക്ടർ ഉണ്ണിക്കുട്ടൻ(54), വിളയോടി ഹരികൃഷ്ണൻ  (22), നെല്ലായ കൃഷ്ണൻകുട്ടി (64), കടമ്പഴിപ്പുറം കുഴൽമന്ദം ഐടിഐ യിലെ വിദ്യാർത്ഥി വിഷ്ണുനാരായണൻ (18), ബസിലെ ഡ്രൈവർ കുണ്ടളശ്ശേരി രജീഷ് (38) എന്നിവർക്ക് പരിക്കേറ്റു. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.

ഇന്ന് രാത്രിയോടെയാണ് അപകടമുണ്ടായത്. പാലക്കാട് - ചെർപ്പുളശ്ശേരി  സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. പാറശ്ശേരിക്കടുത്ത് വെച്ച് ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബസിടിച്ച് റോഡിന് സമീപത്തെ വൈദ്യുതി പോസ്റ്റ് ഉള്‍പ്പെടെ തകര്‍ന്നു. അപകടത്തിൽ പരിക്കേറ്റവരെ. നാട്ടുകാരും, ആംബുലൻസ് പ്രവർത്തകരും ചേര്‍ന്ന് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിന്‍റെ കൂടുതൽ വിവരങ്ങള്‍  ലഭ്യമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അപകടത്തെ തുടര്‍ന്ന് റോഡിൽ ഗതാഗത തടസമുണ്ടായി.

Previous Post Next Post

نموذج الاتصال