അമ്പലപ്പുഴ: വിവാഹ വാഗ്ദാനം നൽകി ചെങ്ങന്നൂർ സ്വദേശിയായ യുവതിയിൽ നിന്നും 9 ലക്ഷം രൂപ കൈക്കലാക്കിയ പ്രതി ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷന്റെ പിടിയിൽ. മാരാരിക്കുളം തെക്ക് പഞ്ചായത്ത് എട്ടാം വാർഡിൽ പാതിരപ്പള്ളി വടക്കേ അറ്റത്ത് വീട്ടിൽ വിഷ്ണു വി ചന്ദ്രൻ (31) ആണ് പിടിയിലായത്.
ഫേസ്ബുക്കിലൂടെ യുവതിയുമായി പരിചയപ്പെട്ട ഇയാൾ നേവിയുടെയും സൈന്യത്തിന്‍റെയും വേഷത്തിലാണ് പ്രത്യക്ഷപ്പെട്ടത്. വിഡിയോകോളിലൂടെ യുവതിയുടെ വീട്ടുകാരുമായും സൗഹൃദത്തിലായി. ഇതിന് പിന്നാലെയാണ് യുവതിയുമായുള്ള വിവാഹത്തിന് സമ്മതിച്ചത്. പലപ്പോഴായിട്ടാണ് പണം കൈക്കലാക്കിയത്. സ്വർണാഭരണങ്ങൾ ഉൾപ്പടെ പണയംവെച്ചാണ് യുവതി ഇയാളുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചത്.
സൈന്യത്തിൽ ഇന്റലിജൻസ് ഓഫീസർ ആണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇത്തരത്തിൽ സമാന രീതിയിലുള്ള കുറ്റകൃത്യങ്ങൾ പ്രതി ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ ഐ എസ് എച്ച് ഒ രാജേഷ് എം കെ അറിയിച്ചു.
Tags
kerala