തെരുവോരക്കച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡ് നൽകി

മണ്ണാർക്കാട്: ദേശീയ നഗര ഉപജീവനദൗത്യം പദ്ധതിയുടെ ഭാഗമായി മണ്ണാർക്കാട് നഗരസഭയുടെ നേതൃത്വത്തിൽ തെരുവുകച്ചവടക്കാർക്ക് അംഗീകൃത തിരിച്ചറിയൽ കാർഡും സർട്ടിഫിക്കറ്റും നൽകി. നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. കെ. പ്രസീദ അധ്യക്ഷയായി. 

കൗൺസിൽ അംഗീകരിച്ച തെരുവോരക്കച്ചവട മേഖലകളായ കുന്തിപ്പുഴ, നെല്ലിപ്പുഴ പ്രദേശങ്ങളിൽ മാത്രമേ ഇവർക്ക് കച്ചവടം തുടരാൻ പാടുള്ളൂ. കാർഡും, വെൻഡിങ്ങ് സർട്ടിഫിക്കേറ്റും നിർബന്ധവുമാണ്. ഇതു ലഭ്യമാകാത്തവർ നഗരസഭയിൽ അപേക്ഷ നൽകണം. ആശുപത്രിപ്പടി റോഡ് പരിസരം, കുന്തിപ്പുഴ മുതൽ നെല്ലിപ്പുഴ വരെയുള്ള ദേശീയപാതയുടെ ഭാഗങ്ങളാണ് തെരുവോരക്കച്ചവട നിരോധിത മേഖലകൾ. ഇവിടെ ഇനി മുതൽ കച്ചവടം അനുവദിക്കില്ലെന്ന് നഗരസഭ സെക്രട്ടറി എം. സതീഷ്കുമാർ അറിയിച്ചു. കൗൺസിലർമാർ, കുടുംബശ്രീ, ആരോഗ്യവിഭാഗം ജീവനക്കാരും പങ്കെടുത്തു.
Previous Post Next Post

نموذج الاتصال