"മാനുഷിക മൂല്യം ഉയർത്തിപ്പിടിച്ച പ്രവർത്തനം"; ഡോ. കെ.എ. കമ്മാപ്പയെ സേവ് മണ്ണാർക്കാട് ആദരിച്ചു

മണ്ണാർക്കാട്:  കഴിഞ്ഞ ദിവസം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ഒരു സഹോദരിയുടെ പ്രസവവുമായി ബന്ധപ്പെട്ട് ഗുരുതരാവസ്ഥ നേരിട്ടപ്പോൾ താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിൻ്റെ അഭ്യർത്ഥന മാനിച്ച് അവിടെ ഓടിയെത്തി പ്രസവചികിൽസ നൽകി അമ്മയുടെയും കുഞ്ഞിൻ്റെയും ജീവൻ രക്ഷിച്ച സേവ് മണ്ണാർക്കാട് രക്ഷാധികാരി ഡോക്ടർ കമ്മപ്പയെ സേവ് ഭാരവാഹികളും, പ്രവർത്തകരും വീട്ടിൽ എത്തി ആദരിച്ചു.

രണ്ട് മനുഷ്യജീവനുകളെ നിലനിർത്താൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും, അതിന് തൻ്റെ മുന്നിൽ പ്രോട്ടോക്കോൾ തടസ്സമല്ലെന്നും ഡോ കമ്മപ്പ അഭിപ്രായപ്പെട്ടു. സേവ് മണ്ണാർക്കാട് ചെയർമാൻ ഫിറോസ് ബാബു, ജനറൽ സെക്രട്ടറി നഷീദ് പിലാക്കൽ, ഭാരവാഹികളായ അബ്ദുൽ ഹാദി അറയ്ക്കൽ, അസ്ലം അച്ചു, കെ പി അബ്ദുറഹ്മാൻ, സി ഷൗക്കത്ത് അലി, ഫക്രുദീൻ കെ, റംഷാദ്, തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

نموذج الاتصال