മണ്ണാർക്കാടിന്റെ അഭിമാനമായ മുഹമ്മദ് സിനാന് കല്ലടിയുടെ അനുമോദനം

മണ്ണാർക്കാട്': പരിമിതികളെ മറികടന്ന് ഇൻക്ലൂസീവ് സ്പോർട്സ് ഫുട്ബോൾ മത്സരത്തിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച പി. മുഹമ്മദ് സിനാന് കല്ലടി സ്ക്കൂളിന്റെ അനുമോദനം. ഭിന്നശേഷി വിഭാഗം സംസ്ഥാന തല ഫുട്ബോൾ മത്സരത്തിൽ മിന്നും പ്രകടനമാണ് സിനാൻ കാഴ്ചവെച്ചത്. കണ്ടമംഗലം പാർളി ഹൗസിലെ റഷീദ സഫിയ ദമ്പതികളുടെ മകനാണ്.  കല്ലടി ഹയർസെക്കൻഡറി സ്ക്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. 
കല്ലടി ഹയർസെക്കൻഡറി സ്ക്കൂളിൽ നാഷണൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി ദിനാചരണം നടന്നു. പ്രിൻസിപ്പൽ എം. ഷഫീഖ് റഹിമാൻ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജെസ്സി ചാക്കോ അധ്യക്ഷയായി. ഭിന്നശേഷി വിഭാഗം സംസ്ഥാന തല ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്ത കല്ലടി ഹയർസെക്കൻഡറി സ്ക്കൂളിലെ വിദ്യാർത്ഥിയായ സിനാനെ ചടങ്ങിൽ അനുമോദിച്ചു. സാമൂഹ്യ പ്രവർത്തകനും, മാധ്യമപ്രവർത്തകനുമായ അബ്ദുൽ ഹാദി അറയ്ക്കൽ മുഖ്യ പ്രഭാഷണം നടത്തി. സ്പെഷ്യൽ എഡ്യുക്കേറ്റർ സുലോചന.എം,  നീന പോൾ. വി തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. സൗഹൃദ കോർഡിനേറ്റർ രോഷ്ണി ദേവി. ജി സ്വാഗതവും,  എൻ.എസ്.എസ് ലീഡർ തഷ് രീഫ ചടങ്ങിന് നന്ദിയും പറഞ്ഞു
Previous Post Next Post

نموذج الاتصال