വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മണ്ണാര്‍ക്കാട്: വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.  നായാടിക്കുന്ന് പിലാക്കല്‍ വീട്ടില്‍ മുഹമ്മദ് ഇക്ബാല്‍ (42) ആണ് മരിച്ചത്. ഇന്നലെയായിരുന്നു ഇദ്ദേഹത്തെ പാലക്കാട് ജില്ലാ ആശുപത്രിയിലും വിദഗ്ദ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. വീടിനുള്ളില്‍ വിഷം കഴിച്ച നിലയിൽ  കണ്ടെത്തുകയായിരുന്നു. അസ്വഭാവിക മരണത്തിന് മണ്ണാര്‍ക്കാട് പോലീസ് കേസെടുത്തു. ചില ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് ഇദ്ദേഹത്തിന്റെ മരണത്തിന് കാരണമെന്നും പറയപ്പെടുന്നുണ്ട്. 

പിതാവ്:പരേതനായ സിദ്ദീഖ്. 
മാതാവ്: ഫാത്തിമാബി. 
ഭാര്യ: ഫസീല. 
മക്കള്‍: മുഹമ്മദ് അന്‍ഫാന്‍, മുഹമ്മദ് അജ്ലാൽ
Previous Post Next Post

نموذج الاتصال