മെത്താംഫെറ്റമിനുമായി പിടിയിൽ

പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയയിൽനിന്ന് 96 ഗ്രാം മെത്താംഫെറ്റമിനുമായി മൂന്നു പട്ടാമ്പി സ്വദേശികൾ പിടിയിൽ. പട്ടാമ്പി ഓങ്ങല്ലൂർ കുന്ദംകുളത്തിങ്കൽ വീട്ടിൽ മുഹമ്മദ് യൂനസ് (39), ഓങ്ങല്ലൂർ കൊള്ളിപ്പറമ്പ് വരമംഗലത്ത് വീട്ടിൽ ഷിഹാബുദ്ദീൻ (34), വാടാനാംകുറുശ്ശി കാർക്കാട് വരമംഗലത്ത് വീട്ടിൽ മുഹമ്മദ് മുസ്തഫ (31) എന്നിവരാണു പിടിയിലായത്.

ജില്ലാ പോലീസ് ലഹരിവിരുദ്ധ സ്ക്വാഡും പാലക്കാട് ടൗൺ നോർത്ത് പോലീസും രഹസ്യവിവരത്തെത്തുടർന്നു നടത്തിയ പരിശോധനയിലാണു മൂവരും പിടിയിലായത്. ബെംഗളൂരുവിൽനിന്നാണ് ഇവർ മയക്കുമരുന്ന് എത്തിച്ചതെന്നും പട്ടാമ്പി മേഖലയിലെ പ്രധാന ലഹരിവില്പനക്കാരാണിവരെന്നും പോലീസ് പറഞ്ഞു. ാലക്കാട് നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. അബ്ദുൾ മുനീർ, ചിറ്റൂർ ഡിവൈ.എസ്.പി. വി.എ. കൃഷ്ണദാസ്, എസ്.ഐ. പി. സുജിത്ത് എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

نموذج الاتصال