വാച്ച് മേക്കേഴ്സ് അസോസിയേഷൻ ജില്ലാസമ്മേളനം

മണ്ണാർക്കാട്: വാച്ച് മേക്കേഴ്സ് അസോസിയേഷൻ (ഡബ്യു എം എ) പാലക്കാട് ജില്ലാ സമ്മേളനം പാലക്കാട് ഗസാല ആഡിറ്റോറിയത്തിൽ വെച്ച് നടന്നു.  ജില്ലയിലെ ഏറ്റവും മുതിർന്ന മേക്കർ യഹ് യ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഹരിദാസൻ അധ്യക്ഷത വഹിച്ചു. ഒറിജിനൽ സ്പെയർപാർട്സുകളുടെ ലഭ്യതക്കുറവും വിലക്കയറ്റവും മേഖലക്ക് പ്രതിസന്ധിയാണെന്നും കാലത്തിനനുസരിച്ച് അവശ്യം വേണ്ട മാറ്റങ്ങൾക്ക് ശ്രദ്ധിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ യഹ് യ പറഞ്ഞു. സമ്മേളനത്തിൽ വെച്ച് അസോസിയേഷൻ്റെ ലോഗോയും പതാകയും പ്രകാശനം ചെയ്തു. ഡബ്ല്യു.എം.എ സംസ്ഥാന പ്രസിഡണ്ട് അക്ബർ പട്ടാമ്പി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അംബുജാക്ഷന് ലോഗോ നൽകിയാണ് പ്രകാശനം നിർവഹിച്ചത്.  ഡബ്യു.എം.എ വയനാട് ജില്ലാ പ്രസിഡൻറ് പ്രഭാകരൻ നായർ, മലപ്പുറം ജില്ലാ സെക്രട്ടറി അഷറഫ് കാഞ്ഞിരാല, പാലക്കാട് ജില്ലാ സെക്രട്ടറി കുഞ്ഞാപ്പ എടത്തനാട്ടുകര, മണ്ഡലം സെക്രട്ടറി പ്രഭാകരൻ പാലക്കാട് എന്നിവർ പങ്കെടുത്തു. . വാടകക്കു മേൽ നടപ്പാക്കിയ ജി എസ് ടി റദ്ദ് ചെയ്യണമെന്ന് സമ്മേളനം പ്രമേയം പാസ്സാക്കി. വാർഷിക റിപ്പോർട്ട് ജില്ലാ  സെക്രട്ടറിയും, സംഘടനയും നമ്മളും എന്ന വിഷയം സംസ്ഥാന വൈസ് പ്രസിഡൻ്റ് അസീസ് കാളികാവും അവതരിപ്പിച്ചു.  അബ്ദുൽവഹാബ് നന്ദി പറഞ്ഞു.
Previous Post Next Post

نموذج الاتصال