കല്‍പ്പറ്റ: വയനാട് ചുണ്ടയില്‍ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസില്‍ സഹോദരങ്ങളായ പുത്തൂര്‍ വയല്‍ കോഴികാരാട്ടില്‍ വീട്ടില്‍ സുമില്‍ഷാദ്, അജിന്‍ഷാദ് എന്നിവരാണ് അറസ്റ്റിലായത്. ജീപ്പ് ഓടിച്ചിരുന്നത് സുമില്‍ഷാദ് ആയിരുന്നു. വ്യക്തിവിരോധമാണ് കൊലപാതകത്തിന്റെ കാരണമെന്ന് വൈത്തിരി സിഐ ബിജു രാജ് മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തിന് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചനയാണ് നടന്നത്.
തിങ്കളാഴ്ചയാണ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവറായ നവാസ് മരിച്ചത്. ജീപ്പ് ഓടിച്ചിരുന്ന സുമില്‍ ഷാദിന് സംഭവത്തില്‍ പരിക്കേറ്റിരുന്നു. സുമില്‍ ഷാദിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. കൊലപാതകമെന്ന ആരോപണവുമായി ഓട്ടോ ഡ്രൈവര്‍ നവാസിന്റെ ബന്ധുക്കള്‍ വൈത്തിരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുമില്‍ ഷാദ് ജീപ്പിടിപ്പിച്ച് നവാസിനെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്
Tags
kerala