കാർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു

മണ്ണാർക്കാട്: കാർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു.
ഗോപാൽ സ്റ്റോർ ഉടമ തെക്കേപ്പുറത്ത് വൈശ്യൻ സ്ട്രീറ്റിൽ  ഇ ശ്രീനിവാസൻ ( 67) ആണ് മരിച്ചത്. പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ശ്രീനിവാസൻ കല്ലടിക്കോട് അയ്യൻപ്പൻ  കാവിന് സമീപം വാഹനം നിർത്തി നടക്കുന്നതിനിടെ  അമിത വേഗത്തിലെത്തിയ കാർ അദ്ധേഹത്തെ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ശ്രീനിവാസനെ ആദ്യം വട്ടമ്പലം സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി കോയമ്പത്തൂർ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സ തുടരുന്നതിനിടെ വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു അന്ത്യം 
Previous Post Next Post

نموذج الاتصال