തച്ചമ്പാറ: ദേശീയപാത മാച്ചാംതോട് ലോറി സ്ക്കൂട്ടറിൽ ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മുണ്ടൂർ എഴക്കാട് ആലങ്ങാട് രമേഷിന്റെ മകൻ അഭിജിത്ത് (20) ആണ് മരിച്ചത്.
ഇന്നലെ അർധരാത്രിയോടെയാണ് അപകടം.. അഭിജിത്തും സുഹൃത്ത് ജിതിനും കൂടി സ്ക്കൂട്ടറിൽ യാത്ര ചെയ്യവേ അതേ ദിശയിൽ നിന്നും വന്ന ലോറി ഈ സ്ക്കൂട്ടറെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കവേ സ്ക്കൂട്ടറിൽ തട്ടുകയായിരുന്നു. നിയന്ത്രണം നഷ്ടമായ സ്കൂട്ടറിൽ നിന്നും വീണായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന ജിതിൻ റോഡരികിലേക്ക് വീണതിനാൽ രക്ഷപ്പെട്ടു.
മലമ്പുഴ ഐ ടി ഐ വിദ്യാർത്ഥിയാണ് അഭിജിത്ത് .
പിതാവ് രമേഷ് ഗൾഫിലാണ്
അമ്മ :രാധിക. സഹോദരി : അഭിനയ
Tags
accident