മണ്ണാർക്കാട്:പകുതിവിലക്ക് സ്‌കൂട്ടർ നൽകാമെന്ന് പറഞ്ഞു വഞ്ചിച്ചെന്ന പരാതിയിൽ മണ്ണാർക്കാട് പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. മണ്ണാർക്കാട് സീഡ് സോസൈറ്റി ചുമതലക്കാരായ ബിജു നെല്ലമ്പാനി, വേണുഗോപാൽ,സ്നേഹ,ശുഭ എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ഇതിൽ ബിജു നെല്ലമ്പാനി ബി. ജെ. പി മണ്ണാർക്കാട് മണ്ഡലം പ്രസിഡന്റ് ആണ്. നാഷണൽ എൻജിഒ കോൺഫെഡറേഷൻ സംസ്ഥാന ഭാരവാഹി അനന്തു കൃഷ്ണനാണ് ഒന്നാം പ്രതി. പെരിമ്പടാരി പോത്തോഴികാവ് അമ്പാഴതൊടി വീട്ടിൽ കെ.ആർ.സിന്ധുവിന്റെ പരാതിയിലാണ് കേസ്. പതിക്കാരിയിൽ നിന്നും 2024 സെപ്റ്റംബർ 24 ന് അനന്തകൃഷ്ണന്റെ നേതൃത്വത്തിൽ പകുതി വിലക്ക് സ്‌കൂട്ടർ നൽകാമെന്ന് പറഞ്ഞു സീഡ് സോസൈറ്റിയുടെ അക്കൗണ്ടിലേക്ക് രജിസ്ട്രേഷൻ ഫീസായി 6220 രൂപയും, അനന്ത കൃഷ്ണന്റെ അക്കൗണ്ടിലേക്ക് 56000 രൂപയും അടപ്പിച്ചതായും കൂടാതെ സമാന രീതിയിൽ പരാതിക്കാരിയുടെ പരിചയക്കാരായ മൂന്ന് പേരിൽ നിന്നുമായി 207700 രൂപയും കബളിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.
Tags
mannarkkad