അഗളി : കോട്ടത്തറയിൽ പെട്ടി ഓട്ടോറിക്ഷയിൽ ചന്ദനം കടത്തിയ രണ്ടുപേരെ അഗളി ഡാൻസാഫ് സംഘം പിടികൂടി. മണ്ണാർക്കാട് സ്വദേശി അബ്ബാസ് (30), തമിഴ്നാട് ആനക്കട്ടി ജംബുഗുണ്ഡി സ്വദേശി ശേഖർ (40) എന്നിവരാണ് പിടിയിലായത്
ശനിയാഴ്ച ഉച്ചയോടെ, കഞ്ചാവ് കടത്തുന്നതായ വിവരം ലഭിച്ചതിനെത്തുടർന്ന് ഡാൻസാഫ് ടീമിലെ എസ്.ഐ. ഫൈസൽ കോറോത്തും സംഘവും വാഹനപരിശോധന നടത്തുമ്പോഴാണ് പ്രതികൾ പിടിയിലായത്. ജോഷി, വർഗീസ്, മണിയൻ, അബൂജാഫർ, മനാഫ്, ബാലകൃഷ്ണൻ, ബിന്ദു ശിവൻ, സാജിദ്, അർജുൻ മോഹൻ എന്നിവരുടെ സഹായത്തോടെയാണ് ചന്ദനം കടത്തിയവരെ പിടികൂടിയത്. ഷോളയൂർ വനംവകുപ്പ് തുടർനടപടി സ്വീകരിക്കും
Tags
attappadi