മണ്ണാർക്കാട്: ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ യാത്രക്കാരൻ മരിച്ചു. കാഞ്ഞിരപ്പുഴ നെല്ലിക്കുന്നു പരേതനായ നറുക്കത്തു കുമാരൻ നായരുടെ മകൻ ഉണ്ണിക്കൃഷ്ണൻ (47) ആണ് മരിച്ചത്. ഉണ്ണിക്കൃഷ്ണൻ സഞ്ചരിച്ച ഓട്ടോ കാഞ്ഞിരപ്പുഴ മുണ്ടക്കുന്നിൽ വെച്ചാണ് സ്റ്റോപ്പിൽ ഇടിച്ച് അപകടമുണ്ടായത്. യാത്രക്കാരനായിരുന്ന ഉണ്ണിക്കൃഷ്ണൻ ഓട്ടോയിൽ നിന്ന് തെറിച്ചു വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഉണ്ണിക്കൃഷ്ണനെ നാട്ടുകാർ ചേർന്ന് ഉടനെ ആശുപ്രതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.