മണ്ണാർക്കാട്: കണ്ടമംഗലം കോഴിഫാമിൽ വൻ അഗ്നിബാധ. 3000 കോഴിക്കുഞ്ഞുങ്ങളാണ് തീയിൽ വെന്തുരുകി ചത്തത്. അരിയൂർ ഫൈസൽ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കോഴിഫാമിലാണ് ഇന്നലെ രാത്രി 10. 30 ന് അഗ്നിബാധ ഉണ്ടായത്. കോഴിഫാമിൽ തകര ഷീറ്റിന് താഴെയായി തെങ്ങിൻ പട്ടയും കവുങ്ങിൻ പട്ടയും സീലിംഗ് അടയ്ക്കാൻ ഉപയോഗിച്ചിരുന്നു. ഷോർട്ട് സർക്യൂട്ട് മൂലമാണ് അ പകടമുണ്ടായതെന്ന് ഫയർഫോഴ്സ് അധികൃതർ അറിയിച്ചു. വയറിങ് കത്തിയതിനെ തുടർന്ന് സീലിങ്ങിനായി ഉപയോഗിച്ചുള്ള തെങ്ങിൻ പട്ടയും കവുങ്ങിൻ പട്ടയും കത്തുകയായിരുന്നു. രാത്രി ആയതിനാൽ തൊഴിലാളികൾ ആരും ഫാമിൽ ഇല്ലായിരുന്നു. കോഴിക്കുഞ്ഞുങ്ങളുടെ ശബ്ദം കേട്ട് അതിഥി തൊഴിലാളികൾ ഓടിക്കൂടുകയായിരുന്നു.
വിവരമറിയച്ചതിനെ തുടർന്ന് മണ്ണാർക്കാട് വട്ടമ്പലത്തിൽ നിന്നും ഫയർ ഫോഴ്സ് ഉടൻ തന്നെ സംഭവ സ്ഥലത്തെത്തുകയും ഒന്നരമണിക്കൂറിൽ അധികം വെള്ളം ചീറ്റി കൊണ്ട് ഫയർ പൂർണ്ണമായും അണയ്ക്കുകയായിരുന്നു.
മണ്ണാർക്കാട് നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഇൻ ചാർജ് അജീഷ് ജി, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസേഴ്സ് ആയ വി. സുരേഷ് കുമാർ, ശ്രീജേഷ്. ആർ, പ്രശാന്ത് കെ, ഷാജിത്, ഷോബിൻ ദാസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ. സന്ദീപ് ടി തുടങ്ങിയവർ രക്ഷാപ്രവർത്തനം പങ്കാളികളായി