അട്ടപ്പാടി: എഴുവയസുകാരിയെ പീഡിപ്പിച്ച കേസിൽ അച്ഛൻ അറസ്റ്റിൽ. 35 കാരനായ അഗളി സ്വദേശിയാണ് അറസ്റ്റിലായത്. കഴിഞ്ഞ രണ്ട് വർഷത്തോളമായി ഇയാൾ മകളെ പീഡിപ്പിച്ചെന്നാണ് കേസ്. രാത്രി ഉറങ്ങുന്ന സമയത്ത് കുട്ടിയെ ഉപദ്രവിക്കുന്നതായാണ് പരാതി. ശാരീരികാസ്വാസ്ഥ്യം അനുവപ്പെട്ട കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പീഡന വിവരം അറിയുന്നത്. കോട്ടത്തറ ആശുപത്രിയിൽ നിന്ന് അറിയിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം നടത്തിയ ശേഷമാണ് അച്ചനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാൻ്റ് ചെയ്തു.
Tags
attappadi