മെഡിക്കൽ സെന്ററുകളും നിലനിൽക്കേണ്ടത് നാടിന്റെ ആവശ്യം

സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ നിലനിൽക്കുന്ന പോലെ തന്നെ മെഡിക്കൽ സെന്ററുകളും നിലനിൽക്കേണ്ടത് നാടിന്റെ ആവശ്യം. എന്ത് കൊണ്ട് ഡോക്ടേർസ് ക്ലീനിക്, മെഡിക്കൽ സെന്റർ, ഹെൽത്ത് സെന്റർ തുടങ്ങിയവ നിലനിന്ന് പോകേണ്ടതും നാടിന്റെ ആവശ്യമായി മാറുന്നു എന്നതിന് സ്വന്തം അനുഭവം ചൂണ്ടി വിവരിക്കുകയാണ് അറയ്ക്കൽ അബ്ദുൽ ഹാദി. അത് ഇങ്ങനെ  ഇന്നലെ മണ്ണാർക്കാട് നിന്ന് കോഴിക്കോട്ടേക്കുള്ള ബസ് യാത്രക്കിടയിൽ ഡോറിൽ തട്ടി കൈ ചെറുതായി ഒന്ന് മുറിഞ്ഞു രണ്ട് തുള്ളി രക്തം വന്നു. അത് പെട്ടെന്ന് തന്നെ വെള്ളം കൊണ്ട് കഴുകി വൃത്തിയാക്കി, മുറിഞ്ഞ പാടു പോലും ശ്രദ്ധിക്കപ്പെടുന്ന തരത്തിൽ ഇല്ല എങ്കിലും ടി.ടി അടിച്ച് സേഫ് ആകാം എന്ന ചിന്തയിൽ കോഴിക്കോട് എത്തിയപ്പോൾ നിർമ്മല ഹോസ്പിറ്റലിൽ ചെന്ന് അന്വേഷണ വിഭാഗത്തിൽ കാര്യം പറഞ്ഞപ്പോഴാണ് അവരുടെ പ്രൊസീജർ അനുസരിച്ച് പേര് വിവരങ്ങൾ ഫോമിൽ എഴുതി നൽകി റെജിസ്റ്റർ ചെയ്യണമെന്നും, അതിന് ശേഷം ഒ.പി ടിക്കറ്റ്  എടുത്ത് ഡോക്ടറെ കൺസെൽട്ട് ചെയ്യണമെന്നും അറിഞ്ഞത്, വലിയ അസുഖങ്ങളായി കുറച്ച് പേർ ആ സമയം തന്നേ ഡോക്ടറെ കാണാൻ കാത്ത് നിൽക്കുന്നുണ്ട്. അത്ര വലിയ ഇഷ്യു ഇല്ലാത്തത് കൊണ്ട് അവിടെ നിന്ന് നന്ദി പറഞ്ഞു ഇറങ്ങി. പിന്നീട് അടുത്തെവിടെയെങ്കിലും ക്ലീനിക് ഉണ്ടോ എന്ന് തിരക്കി. ആശുപത്രി ഉള്ള ഏരിയ ആയതിനാൽ കുറച്ച് അകലെയായിരുന്നു ഒരു ക്ലീനിക് ഉണ്ടായിരുന്നത്. അവിടെ എത്തി കാര്യം പറഞ്ഞപ്പോൾ തന്നെ ഡോക്ടർ തൊട്ടടുത്ത മെഡിക്കൽ സ്റ്റോറിൽ നിന്ന് വാങ്ങേണ്ട സിറിഞ്ച് മരുന്ന് എന്നിവയ്ക്കുള്ള സ്ലിപ് തരികയും, ഇരുപത് രൂപക്ക് അത് വാങ്ങി നൽകിയ ഉടനെ അത് ഇഞ്ചക്ട് ചെയ്തു തരികയും പ്രതിഫലം ഒന്നും ആവശ്യമില്ല എന്ന് സ്നേഹപൂർവ്വം അറിയിക്കുകയും ചെയ്ത നല്ല അനുഭവമായിരുന്നു ലഭിച്ചത്. അസുഖമായി പോയാലും നല്ല പെരുമാറ്റവും, കരുതലും ലഭിച്ച മെഡിക്കൽ സെന്ററുകളിൽ നിന്നുള്ള അനുഭവങ്ങളാണ് നമ്മോട് പറയുന്നത് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾക്കൊപ്പം തന്നെ മെഡിക്കൽ സെന്ററുകളും നിലനിൽക്കേണ്ടത് നാടിന്റെ ആവശ്യം
Previous Post Next Post

نموذج الاتصال