അഗളി: മേലെ കോട്ടത്തറയിൽ ബൈക്കിന് പിറകിൽ ബുള്ളറ്റ് ഇടിച്ച് അപകടം. യുവാവ് മരിച്ചു. കോട്ടത്തറ ചൊറിയന്നൂർ ഊരിലെ കാളിയുടെ മകൻ മല്ലനാണ് (44) മരിച്ചത്. അപകടത്തിൽ മറ്റു മൂന്നുപേർക്ക് പരിക്കേറ്റു. കോട്ടത്തറ ചന്തക്കടയിലെ ശരത്കുമാർ (26), ഷോളയൂർ കോഴികൂടത്തെ വിജീഷ് (26), വെങ്കക്കടവിലെ അരുൺ (45) എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. മല്ലനും സുഹൃത്ത് ശരത്കുമാറും പെട്രോൾ പമ്പിൽ നിന്നും ബൈക്കിൽ ഇന്ധനം നിറച്ച് കോട്ടത്തറ ചൊറിയന്നൂരിലെ വീട്ടിലേക്ക് വന്നുകൊണ്ടിരിക്കേ ആനക്കട്ടിയിൽ നിന്നും വരികയായിരുന്ന വിജീഷും അരുണും സഞ്ചരിച്ചിരുന്ന ബുള്ളറ്റ് മേലെ കോട്ടത്തറയിൽ മല്ലന്റെ ബൈക്കിന്റെ പുറകിലിടിച്ചായിരുന്നു അപകടം. മല്ലൻ സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചു. മറ്റു മൂന്നുപേരെ കോട്ടത്തറ താലൂക്കാശുപത്രിയിലേക്ക് മാറ്റി. മല്ലന്റെ മൃതദേഹം അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മോർച്ചറിയിലേക്ക് മാറ്റി. മല്ലന്റെ ഭാര്യ:രാധിക. മക്കൾ: മനീഷ്, മുകേഷ്