മദ്രസ കെട്ടിടത്തിലേക്ക് കാർ ഇടിച്ചുകയറി

മണ്ണാർക്കാട്: ദേശീയപാത താഴേക്കോട് കാപ്പുമുഖത്ത് നിയന്ത്രണം തെറ്റിയ കാർ മദ്രസ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി.  അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. കാർ ഓടിച്ചിരുന്ന ചെറുകരയിലെ പാലശ്ശേരി അബിനാ(20)നാണ് പരിക്കേറ്റത്. അബിനാൻ പെരിന്തൽമണ്ണയിലെ മൗലാന ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച വൈകീട്ട് അഞ്ചിനാണ് അപകടം. മണ്ണാർക്കാട് ഭാഗത്തുനിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്കു പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്

Previous Post Next Post

نموذج الاتصال