മോപ്പഡിലെത്തിയ യുവാവ് വീട്ടമ്മയുടെ സ്വർണമാല കവർന്നു

നെന്മാറ  : മോപ്പഡിലെത്തിയ യുവാവ് വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന വീട്ടമ്മയുടെ സ്വർണമാല കവർന്നു. അയിലൂർ അരിയക്കോട് വേലുക്കുട്ടിയുടെ ഭാര്യ ചന്ദ്രപ്രഭയുടെ 4.5 പവൻെറ താലിമാലയാണ് കവർന്നത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിക്കാണ് സംഭവം. തലവട്ടാംപാറ-അരിയക്കോട് ഇടവഴിയിലൂടെ നടന്നുപോകുമ്പോൾ ഹെൽമെറ്റ് ധരിച്ചു മോപ്പഡിലെത്തിയ യുവാവാണ് മാല പൊട്ടിച്ചത്. സമീപത്തെ സി.സി.ടി.വി. ദൃശങ്ങൾ പരിശോധിച്ചുവരുന്നതായും കൂടുതൽ അന്വേഷണം നടത്തുമെന്നും നെന്മാറ എസ്.ഐ. ആർ. രാജേഷ് പറഞ്ഞു.
Previous Post Next Post

نموذج الاتصال