കാട്ടുപന്നിയിടിച്ച് ബൈക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്

മണ്ണാർക്കാട്:  കാട്ടുപന്നി ബൈക്കിലിടിച്ചതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് സഹോദരങ്ങൾക്ക് പരിക്കേറ്റു. തൃക്കള്ളൂർ അത്തിയംകാട്ടിൽ അർച്ചന (25), ശ്രീജിത്ത് (24) എന്നിവർക്കാണ് പരിക്കേറ്റത്. 

കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിക്കാണ് സംഭവം. ഇവർ ബന്ധുവീട്ടിൽ പോയി മടങ്ങവേ മുതുക്കുറുശ്ശി തെക്കുംപുറത്ത് വെച്ചാണ് അപകടം. ഇരുവരേയും നാട്ടുകാർ ഉടനെ തന്നെ തച്ചമ്പാറ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. അർച്ചനയുടെ കാലിന് പരിക്കേറ്റു.
Previous Post Next Post

نموذج الاتصال