എടത്തനാട്ടുകര: എടത്തനാട്ടുകര സ്വദേശിയും സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനി ജീവനക്കാരനുമായ യുവാവിനെ കണ്ണൂരിലെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചളവ പടിഞ്ഞാറെക്കരയിൽ മഞ്ചീരിപ്പറമ്പിൽ വൈശാഖാണ് (28) മരിച്ചത്. കണ്ണൂരിൽ ജോലി ചെയ്തു വരികയായിരുന്നു. ഞായറാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. ഒപ്പം താമസിച്ചിരുന്നയാളാണ് ഇദ്ദേഹത്തെ തൂങ്ങിയ നിലയിൽ കണ്ടത്. മരണകാരണം വ്യക്തമല്ല.
പിതാവ്: സുഗതൻ (വൈസ് പ്രസിഡന്റ്, അലനല്ലൂർ സഹകരണ അർബൻ ക്രെഡിറ്റ് സൊസൈറ്റി)
മാതാവ്: ഷീജ
സഹോദരിമാർ: ശ്രേയ, ശ്വേത.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടുക. വിളിക്കുക: 1056, 04712552056)
Tags
mannarkkad