ജനാധിപത്യം തകരുമ്പോൾ വെറുപ്പിൻ്റെ വൈറസ് വ്യാപിക്കും - കെ.ഇ .എൻ

മണ്ണാർക്കാട്:  നാവോത്ഥാനത്തിൽ നിന്ന് പിറവിയെടുത്ത പ്രക്ഷോഭങ്ങളും പ്രവാസങ്ങളുമാണ് മതനിരപേക്ഷ കേരളത്തിൻ്റെ ഊർജ സ്രോതസെന്ന് കെ ഇ എൻ. ആയൂർ ദൈർഘ്യം കൂടിയ മലയാളി സമൂഹം നിലനിൽക്കാൻ മാലിന്യമില്ലാത്ത ഒരു നവകേരളത്തെ സൃഷ്ടിക്കേണ്ടതുണ്ടെന്നും കെ.ഇ.എൻ പറഞ്ഞു. രാമൻ വിദ്യാഭ്യാസ ഗവേഷണ കേന്ദ്രം മണ്ണാർക്കാട് പാറപ്പുറത്തെ ലൈബ്രറി  കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചതിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ധേഹം. ഊർജതന്ത്രത്തിൽ പി എച്ച് ഡി നേടിയ ഡോ : ജംഷാദ് അലിയെ ചടങ്ങിൽ ആദരിച്ചു. പാറപ്പുറത്ത് ചേർന്ന സാംസ്‌കാരിക സമ്മേളനത്തിൽ ലൈബ്രറി പ്രസിഡൻ്റ്  ടി.ആർ. സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ  കൗൺസിലറന്മാരായ സി.പി. പുഷ്പാനന്ദ് , കെ മൻസൂർ , പി വത്സലകുമാരി റജീന ,ജി.പി രാമചന്ദ്രൻ , മോഹനൻ മാസ്റ്റർ .പി.ഒ കേശവൻ എന്നിവർ പങ്കെടുത്തു. ലൈബ്രറി സെക്രട്ടറി വി പി ജയൻ സ്വാഗതവും പി .ബഷീർ നന്ദിയും പറഞ്ഞു. ലൈബ്രറിയുടെ സ്ഥാപക സെക്രട്ടറി , അകാലത്തിൽ അന്തരിച്ച അജയൻ മാഷിൻ്റെ ഫോട്ടോ കെ ഇ എൻ അനാച്ഛാദനം ചെയ്തു.
Previous Post Next Post

نموذج الاتصال