മണ്ണാർക്കാട്: മണ്ണാർക്കാട് കച്ചേരിപ്പടിയിൽ കാട്ടുപന്നി ബൈക്കിന് മുന്നിൽ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് അപകടം. കച്ചേരിപ്പടി സ്വദേശികളായ അൽത്താഫ്, നന്ദകിഷോർ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് സംഭവം, ഇരുവരും ബൈക്കിൽ ജോലിക്ക് പോകുന്നതിനിടെയാണ് അപകടം. ഇവർ സഞ്ചരിച്ച ബൈക്കിന് മുന്നിലേക്ക് കാട്ടു പന്നി ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചത്. അപകടത്തിൽ രണ്ടുപേർക്കും പരിക്കേറ്റു. വയറിനും കാലിനുമാണ് പരിക്ക്. രണ്ടുപേരെയും മണ്ണാർക്കട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല എന്നതാണ് ലഭിക്കുന്ന റിപ്പോർട്ട്
Tags
mannarkkad