മണ്ണാർക്കാട്: കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പ്രവർത്തികളിൽ നിന്ന് യൂസർഫീ ഈടാക്കുവാനുള്ള സർക്കാർ നീക്കം ജനങ്ങളുടെ പോക്കറ്റിൽ കയ്യിട്ടുവാരുന്ന കവർച്ചക്കാരുടെതിന് തുല്യമാണെന്ന് എൻ.ഷംസുദ്ദീൻ എം.എൽ.എ. റോഡുകളും പാലങ്ങളും ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ നടപ്പാക്കേണ്ടത് അതതു സർക്കാരുകളുടെ ഉത്തരവാദിത്വ മാണ്. പിണറായി സർക്കാരിന് മുൻപും ഈ കാര്യങ്ങൾ ഭംഗിയായി നടന്നിരുന്നതുമാണ്. എന്നാൽ പണമില്ലാത്തതുകൊണ്ട് വികസന പ്രവർത്തനങ്ങൾ മാറ്റിവയ്ക്കുവാൻ സാധിക്കുകയില്ല എന്നു പറഞ്ഞാണ് പണം കടമെടുത്ത് കിഫ്ബി പദ്ധതികൾ പ്രഖ്യാപിച്ചത്.കിഫ്ബി വായ്പകൾ തിരിച്ചടയ്ക്കുവാൻ മോട്ടോർ വാഹന ടാക്സുകളും, മറ്റു ചില സെസ്സുകളും വിനിയോഗിച്ചു. കൂടാതെ തിരിച്ചടവിന് ഉയർന്ന പലിശ നൽകുന്നത് ജനങ്ങൾ നൽകിയ നികുതിയിൽ നിന്നാണ്.
സർക്കാർ കടം വാങ്ങിയ ഫണ്ട് കിഫ്ബി തിരിച്ചടയ്ക്കുന്നത് പൊതുജനം തന്നെയാണ്. നാട്ടിലെ സാധാരണക്കാർ ഉപയോഗിക്കുന്ന റോഡുകളും, പാലങ്ങളുമാണ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് ചെയ്തിട്ടുള്ളത് .അവരിൽനിന്ന് ടോൾ പിരിക്കുന്നത് നാഷണൽ ഹൈവേകളിലും മറ്റുമുള്ള ആറുവരി പാതയ്ക്ക് പിരിക്കും പോലെയല്ല. ഇത്തരം വൻകിട പദ്ധതികൾ ഉപയോഗിക്കണമോ വേണ്ടയോ എന്ന് ഓരോരുത്തർക്കും തീരുമാനിക്കാം. എന്നാൽ കിഫ്ബിയിൽ ഗ്രാമീണ മേഖലയിൽ നിർമ്മിച്ച റോഡുകളിലൂടെ വേണം എല്ലാവർക്കും യാത്ര ചെയ്യാൻ മറ്റൊരു ബദൽ മാർഗ്ഗമില്ല. ഉദാഹരണത്തിന് മണ്ണാർക്കാട് മണ്ഡലത്തിലെ അട്ടപ്പാടി റോഡ് കിഫ്ബി യിൽ ആണ് പ്രവർത്തി നടന്നുവരുന്നത് ഇതിന് 50 കോടിയിൽ അധികം രൂപ ചിലവ് വരും. അങ്ങോട്ട് വേറെ റോഡ് ഇല്ലതാനും. ആദിവാസികൾ ഉൾപ്പെടെയുള്ള സാധാരണക്കാർ വലിയ തുക ടോൾ നൽകണമെന്ന് അംഗീകരിക്കാനാവുകയില്ല. ഇതേ ദുരവസ്ഥ കേരളത്തിൽ പല സ്ഥലത്തും ഉണ്ടാകും. അതുകൊണ്ട് തീർത്തും അശാസ്ത്രീയമാവും ജനദ്രോഹപരവുമായ നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണം അല്ലാത്തപക്ഷം കടുത്ത പ്രതിഷേധങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ധേഹം പറഞ്ഞു
Tags
mannarkkad