'ഒരൊറ്റ ഫോൺകോൾ'; ഡയാലിസിസ് യൂണിറ്റിൽ ടിവിയും, ഫാനുകളും എത്തിച്ചു നൽകി എം.എഫ്.എ

മണ്ണാർക്കാട്: മണ്ണാർക്കാട് നഗരസഭ ചെയർമാൻ സി.മുഹമ്മദ്‌ ബഷീറിന്റെ അഭ്യർത്ഥനയെ തുടർന്ന് ഉടനടി സഹായവുമായെത്തി മണ്ണാർക്കാട് ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികൾ. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് വിധേയമാകുന്ന രോഗികൾക്കുള്ള മുറിയിലെ ടിവിയും ഫാനുകളും ഉൾപ്പെടെയുള്ളവ പ്രവർത്തനരഹിതമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചെയർമാന്റെ നേതൃത്വത്തിൽ സ്ഥിരം സമിതി അധ്യക്ഷർ ഉൾപ്പെടെ ഭരണസമിതി അംഗങ്ങൾ അടിയന്തരമായി ഡയാലിസിസ് യൂണിറ്റ് സന്ദർശനം നടത്തിയത്. കാര്യങ്ങൾ ബോധ്യപ്പെട്ട നഗരസഭ ചെയർമാൻ മണ്ണാർക്കാട് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് മുഹമ്മദ് ചെറൂട്ടിയെ ബന്ധപ്പെട്ടു. 
ഉടനടി ആശുപത്രിയിലെത്തിയ എം എഫ് എ ഭാരവാഹികൾ മണിക്കൂറുകൾക്കുള്ളിൽ ആശുപത്രിക്ക് ചെയർമാൻ ആവശ്യപ്പെട്ട ഉപകരണങ്ങൾ വാങ്ങി നൽകുകയായിരുന്നു. 

രണ്ട് സ്മാർട്ട് ടിവികൾ , വാൾ ഫാനുകൾ, രോഗികൾക്ക് ആശ്രിതരായി എത്തുന്നവർക്കുള്ള കസേരകൾ എന്നിവയാണ് നൽകിയത്. ഇതിന് പുറമേ യൂണിറ്റിന്റെ റിസപ്ഷനിലെ പ്രവർത്തനരഹിതമായ ടിവിക്ക് പകരം പുതിയത് വാങ്ങി നൽകുമെന്ന് എം എഫ് എ  ഭാരവാഹിയായ കെ.പി.അക്ബറും സന്നദ്ധത അറിയിച്ചിട്ടുണ്ട്. നഗരസഭ വികസന സമിതി അധ്യക്ഷൻ കെ. ബാലകൃഷ്ണൻ, ഹംസ കുറുവണ്ണ, ഷഫീഖ് റഹ്മാൻ, അരുൺ കുമാർ പാലക്കുറുശ്ശി , യൂസഫ് ഹാജി, നഗരസഭ സെക്രട്ടറി സതീഷ് കുമാർ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സി.വി.മാമു , എം എഫ് എ ഭാരവാഹികളായ ഫിറോസ് ബാബു, എം സലീം, മുഹമ്മദാലി ഫിഫ, തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Previous Post Next Post

نموذج الاتصال