പെരിന്തൽമണ്ണ: മറ്റൊരാളോട് പെൺസുഹൃത്ത് ചാറ്റ് ചെയ്തതിന് യുവതിയെ പരസ്യമായി മർദിച്ച യുവാവ് അറസ്റ്റിൽ. മണ്ണാർക്കാട് കുമരംപുത്തൂർ സ്വദേശി പ്രിൻസ്(20) ആണ് അറസ്റ്റിലായത്. ഇയാൾ യുവതിയുടെ മൊബൈൽ ഫോൺ എറിഞ്ഞു പൊട്ടിക്കുകയും ചെയ്തു. ചൊവ്വാഴ്ചയായിരുന്നു സംഭവം.
പരാതിക്കാരിയുമായി ഇയാൾ രണ്ടു വർഷമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മാനത്തുമംഗലം ബൈപ്പാസിൽ വെച്ചാണ് പ്രിൻസ് യുവതിയുടെ മൊബൈൽ ഫോൺ എറിഞ്ഞുപൊട്ടിച്ചത്. പിന്നീട് കൊടികുത്തിമലയിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ഇവിടെവെച്ച് കൈകൊണ്ടും വടി കൊണ്ടും അടിച്ച് പരുക്കേൽപ്പിച്ചതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ 17,000 രൂപയുടെ നഷ്ടം ഉണ്ടായതായും മാനഹാനിയുണ്ടായതായും പരിക്കേറ്റതായും യുവതി പരാതിപ്പെട്ടു. തുടർന്നാണ് പെരിന്തൽമണ്ണ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Tags
mannarkkad