ന്യൂ ഡൽഹി : ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ തകർച്ചയ്ക്കു പിന്നാലെ എഎപിക്ക് കനത്ത പ്രഹരമായി ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്രവാളിന് തോൽവി. ന്യൂ ഡൽഹി മണ്ഡലത്തിൽ ബിജെപിയുടെ പർവേഷ് സാഹിബ് സിങ്ങിനോട് അരവിന്ദ് കേജ്രിവാൾ തോറ്റത്.
വോട്ടെണ്ണലിന്റെ തുടക്കം മുതൽ തന്നെ ബി.ജെ.പി മുന്നേറ്റമായിരുന്നു ഡൽഹി കണ്ടത്. ആദ്യം എണ്ണിയ പോസ്റ്റൽ വോട്ടുകൾ മുതൽ ഭരണമാറ്റത്തിന്റെ സൂചനകൾ പുറത്തുവന്നു. വോട്ടെണ്ണൽ പുരോഗമിക്കുംതോറും ആം ആദ്മിയുടെ നെഞ്ചിടിപ്പേറി. ആദ്യ ഘട്ടത്തിൽ അരവിന്ദ് കെജ്രിവാളും അതിഷിയും മനീഷ് സിസോദിയുമടക്കമുള്ള എ.എ.പി നേതാക്കൾ പിന്നിലായി. ദക്ഷിണ ഡൽഹിയിലെ ബി.ജെ.പി കുതിപ്പാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പി മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ബിജെപി 47 സീറ്റിലും, ആം ആദ്മി 23 സീറ്റിലും ആണ് മുന്നിട്ട് നിൽക്കുന്നത്. കോൺഗ്രസിന് സീറ്റൊന്നുമില്ല. അതേ സമയം കാല്‍നൂറ്റാണ്ടിനുശേഷം ഡൽഹിയിൽ അധികാരത്തിേലേക്കെത്തുന്ന ബിജെപിയുടെ മുഖ്യമന്ത്രി ആരാകുമെന്ന ചോദ്യമാണ് ഉയരുന്നത്. മുഖ്യമന്ത്രിയെ കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവ ഇതിനോടകം പറഞ്ഞു കഴിഞ്ഞു. തിരഞ്ഞെടുപ്പിനെ പാര്‍ട്ടി നേരിട്ടത് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടാതെയായിരുന്നു. വിജേന്ദര്‍ ഗുപ്ത, രമേഷ് ബിദുഡി, രേഖ ഗുപ്ത എന്നീപേരുകളാണ് നിലവില്‍ പരിഗണനയില്‍. അപ്രതീക്ഷിതമായ പേരുകളുട എന്‍ട്രിയും അണികള്‍ പ്രതീക്ഷിക്കുന്നു. ഇന്ന് വൈകിട്ട് ഏഴിന് നരേന്ദ്രമോദി ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.
Tags
india