മൊബൈൽ ടവർ നിർമ്മാണത്തിൽ പ്രതിഷേധം

മണ്ണാർക്കാട്: റസിഡൻഷ്യൽ ഏരിയയിൽ മൊബൈൽ ടവർ നിർമിക്കുന്നതിൽ പ്രതിഷേധം. കോടതിപ്പടി   ചോമേരി ഗാർഡനിൽ  സ്ട്രീറ്റ് 3 ലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് സ്വകാര്യ കമ്പനി മൊബൈൽ ടവർ നിർമ്മാണത്തിന് തയ്യാറെടുക്കുന്നത്. ടവർ നിർമ്മാണം സംബന്ധിച്ചുള്ള നടപടിക്രമങ്ങൾ പൂർത്തിയായതിന് ശേഷമാണ് പ്രദേശവാസികൾ വിവരമറിഞ്ഞതെന്നും, ടവർ മൂലം പരിസരവാസികൾക്ക് നിരവധിയായ ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകുവാൻ സാധ്യത ഉണ്ടെന്നുമാണ്  പ്രതിഷേധക്കാർ പറയുന്നത്. ടവർ നിർമ്മാണത്തിനെതിരെ നാളെ വൈകീട്ട് അഞ്ച് മണിക്ക് ചോമേരി ഗാർഡനിൽ കുടുംബങ്ങളെ അണിനിരത്തി വൻ പ്രതിഷേധം സംഘടിപ്പിക്കുമെന്ന്  ആക്ഷൻ കൗൺസിൽ ഭാരവാഹികളായ കെ.പി.അക്ബർ, അസ്ലം അച്ചു, ഷമീർ അക്ഷയ തുടങ്ങിയവർ പറഞ്ഞു.
Previous Post Next Post

نموذج الاتصال