മണ്ണാര്‍ക്കാട് : അപകടകാരികളായ അധിനിവേശ ജീവികളിലൊന്നായ ആഫ്രിക്കന്‍ ഒച്ചിന്റെ വ്യാപനത്തിനെതിരെ വാര്‍ഡ്തല വികസന സമിതി, താലൂക്ക് ലൈബ്രറി കൗണ്‍സില്‍, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എന്നിവരുടെ നേതൃത്വത്തില്‍ ജനകീയ ശില്‍പശാല നടത്തി. നഗരസഭയുടെ വിവിധ വാര്‍ഡ് പ്രദേശങ്ങളില്‍ മഴക്കാലത്ത് കാണപ്പെടുന്ന ആഫ്രിക്കന്‍ ഒച്ചുകളുടെ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കായി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ജനകീയ കമ്മിറ്റി രൂപീകരിച്ചു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഭവന സന്ദര്‍ശനം നടത്തും. മെയ് മാസത്തില്‍ ബോധവല്‍ക്കരണ കുടുംബയോഗങ്ങള്‍ നടത്താനും തീരുമാനിച്ചു. കുന്തിപ്പുഴ ജി.എല്‍.പി. സ്‌കൂളില്‍ നടന്ന ശില്‍പശാല നഗരസഭാ കൗണ്‍സിലര്‍ ടി.ആര്‍ സെബാസ്റ്റിയന്‍ ഉദ്ഘാടനം ചെയ്തു. പി.അച്ചുതനുണ്ണി അധ്യക്ഷനായി. കേരള കാര്‍ഷിക സര്‍വകലാശാല പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോ ഡോ.കീര്‍ത്തി വിജയന്‍ വിഷയാവതരണം നടത്തി. നഗരസഭാ കൗണ്‍സിലര്‍മാരായ കെ.മന്‍സൂര്‍, സിന്ധു ടീച്ചര്‍, ഹസീന, സൗദാമിനി, വത്സലാകുമാരി, ഉഷ, സി.പി പുഷ്പാനന്ദ്, എം.ഇ.എസ്. കല്ലടി കോളജ് അധ്യാപകരായ വിസ്മയ, മൊഹ്‌സിന, ഗവേഷക വിദ്യാര്‍ഥി അസ്മിയ, എം.ജെ ശ്രീചിത്രന്‍, കെ.ടി അനീസ്, ഇ. മുഹമ്മദ് ബഷീര്‍ എന്നിവര്‍ സംസാരിച്ചു.
Tags
mannarkkad