പാലക്കാട്: തൃത്താല സെന്ററിൽ ബസ്സും കാറും കൂട്ടിയിടിച്ച് ഒരു വയസ്സുള്ള കുട്ടി മരിച്ചു. അഞ്ചു പേർക്ക് പരിക്ക്. ഞായറാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. പട്ടാമ്പി താഴത്തേതിൽ ഹൈസിൻ ആണ് മരിച്ചത്. ആലൂർ ഭാഗത്തുനിന്നും പട്ടാമ്പി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് പട്ടാമ്പി തൃത്താല റോഡിൽ റൂട്ട് നടത്തുന്ന മുള്ളത്ത് എന്ന സ്വകാര്യ ബസ്സിൽ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ മുൻവശം പൂർണമായും തകർന്നു
Tags
palakkad