മണ്ണാർക്കാട് : ലഹരിവ്യാപനം തടയാനായി കരിമ്പ പഞ്ചായത്ത് ഇടക്കുറുശ്ശി - പാലക്കയം റോഡിൽ പുതുക്കാട്ട് സിസിടിവി ക്യാമറയും ബോർഡും സ്ഥാപിച്ച് ജനകീയക്കൂട്ടായ്മ. ദേശീയപാതയിൽനിന്ന് ഒരു കിലോ മീറ്റർ അകലെയാണ് ക്യാമറയും മുന്നറിയിപ്പ് ബോർഡുമുള്ളത്. നാട്ടുകാരുടെ നേതൃത്വത്തിലാണ് വഴിയോരത്ത് സിസിടിവി ക്യാമറ സ്ഥാപിച്ചത്. വിജനമായ ഈ സ്ഥലത്ത് രാത്രി കാലങ്ങളിൽ ലഹരി ഉപയോഗവും കൈമാറ്റവുമാണ് നടക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. രാത്രി പലപ്പോഴും ബഹളവും ഉണ്ടാവാറുണ്ട്. ഭയംകാരണം വീട്ടിൽനിന്ന് പുറത്തിറങ്ങാറില്ലെന്ന് സമീപവാസികൾ പറഞ്ഞു. മിക്കദിവസവും വൈകീട്ട് പലഭാഗത്തുനിന്നും ആളുകൾ എത്താറുണ്ടെന്ന് പരിസരവാസികൾ പറയുന്നു. ബൈക്കിലെത്തിയ ചിലർ നാട്ടുകാരെ ഭീഷണിപ്പെടുത്തിയ സംഭവവും ഉണ്ടായിട്ടുണ്ട്. ഇതേത്തുടർന്നാണ് ക്യാമറയും മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ച് ഇവരെ നിരീക്ഷിക്കാൻ നാട്ടുകാർ ഒരുങ്ങിയത്. പുതുക്കാട്ട് ജനകീയ സമിതിയിലെ ഭാരവാഹികൾക്കും കല്ലടിക്കോട് പോലീസിനും ക്യാമറയിലെ ദൃശ്യങ്ങൾ കാണാനാകും
Tags
mannarkkad