മണ്ണാര്‍ക്കാട് : നാട്ടുകാരുടെ ജാഗ്രത തുണയായി കോട്ടോപ്പാടത്ത് ഒന്നേകാല്‍ കിലോയിലധികം കഞ്ചാവുമായി ഇതരസംസ്ഥാനക്കാരായ രണ്ട് യുവാക്കള്‍ പിടിയില്‍. പശ്ചിമബംഗാള്‍ സ്വദേശികളായ പ്രദീപ് ജാന (35), സദ്ദാം ഹുസൈന്‍മൊല്ല (34) എന്നിവരാണ് പിടിയിലായത്. ഇവരെ കോട്ടോപ്പാടം കൂമഞ്ചേരിക്കുന്നില്‍ വെച്ച് നാട്ടുകാര്‍ തടഞ്ഞുവെച്ച് എക്‌സൈസിന് കൈമാറുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ഇടനിലക്കാരന്‍ വഴിയാണ് കഞ്ചാവിന് വേണ്ടി യുവാക്കളെത്തിയത്. കൂമഞ്ചേരിക്കുന്നില്‍ വെച്ച് യുവാക്കളെ കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലിസിലും എക്‌സൈസിനും വിവരമറിയിച്ചു. ഉടന്‍ നാട്ടുകല്‍ പൊലിസും മണ്ണാര്‍ക്കാട് നിന്നും എക്‌സൈസ് റെയ്ഞ്ച് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തുടര്‍നടപടികള്‍ സ്വീകരിച്ചു. യുവാക്കളില്‍ നിന്നും 1.300 കിലോ കഞ്ചാവ് കണ്ടെടുത്തതായി മണ്ണാര്‍ക്കാട് എ്കസൈസ് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ അഷ്‌റഫ് പറഞ്ഞു. പിടിയിലായാവര്‍ പൊന്നാനിയില്‍ ജോലി ചെയ്യുന്നവരാണെന്നും ഇവര്‍ക്ക് കഞ്ചാവ് നല്‍കിയവരെ കുറിച്ച് അന്വേഷണം നടക്കുന്നതായും എക്‌സൈസ് അറിയിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ പ്രവീണ്‍കുമാര്‍, ഷഹീറലി,സിവില്‍ എക്‌സൈസ് ഓഫിസര്‍ ഷിബിന്‍ദാസ്, ഷഹീദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളേയും കഞ്ചാവും കസ്റ്റഡിയിലെടുത്തത്.
Tags
mannarkkad