എഐവൈഎഫ് വനിത നേതാവ് ഷാഹിനയുടെ മരണം; ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

മണ്ണാര്‍ക്കാട്: എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗമായിരുന്ന ഷാഹിന (31)യെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍  ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഷാഹിന സ്വയം തൂങ്ങിമരിച്ചതാണെന്നും മരണത്തിന് ആരുടെയും പ്രേരണ ഇല്ലെന്നുമാണ് കണ്ടെത്താനായിട്ടുള്ളതെന്ന് ഒറ്റപ്പാലം സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2024 ജൂണ്‍ 22നാണ് ഷാഹിനയെ വടക്കുമണ്ണത്തെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഷാഹിനയുടെ മരണത്തില്‍ സംശയമുണ്ടെന്നും  ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവ് പയ്യനെടം എടേരം മൈലംകോട്ടില്‍ മുഹമ്മദ് സാദിഖ് മണ്ണാര്‍ക്കാട് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ ആവശ്യമുന്നയിച്ച്  പോലീസ് സ്‌റ്റേഷന് മുന്‍പില്‍ സാദിഖും കുട്ടികളും കുടുംബവും കുത്തിയിരിപ്പ് സമരവും നടത്തിയിരുന്നു. 

കേസ് ആദ്യം അന്വേഷിച്ചത് മണ്ണാര്‍ക്കാട് എസ്‌ഐ അജാസുദ്ദീനായിരുന്നു.തുടര്‍ന്ന് നാട്ടുകല്‍ സിഐ എ. ഹബീബുള്ളയും അന്വേഷിച്ചു. പിന്നീടാണ് ഓഗസ്റ്റ് മാസത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി. ശശികുമാര്‍ കേസന്വേഷണം ഏറ്റെടുത്തത്. യുവജന പ്രസ്ഥാനത്തില്‍ സജീവസാനിധ്യമായ ഷാഹിന ഇതേ സംഘടനയിലെ മറ്റൊരു വ്യക്തിയുമായി സൗഹൃദത്തിലാവുകയും ബിസിനസ് സംരംഭങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുള്ളതായി വ്യക്തമായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഷാഹിന വിഷാദ രോഗാവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടെന്നും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ടെന്നും തെളിഞ്ഞു. സാക്ഷി മൊഴികളില്‍ നിന്നും ഈ വിവരം ലഭ്യമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. മുൻപും ആത്മഹത്യാശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും കണ്ടെത്തി

                                  പരസ്യം
Previous Post Next Post

نموذج الاتصال