തെരുവ് നായ ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്

അലനല്ലൂർ : തെരുവ് നായ ആക്രമണത്തിൽ അലനല്ലൂർ ടൗണിൽ നാലുപേർക്ക് പരിക്കേറ്റു. കണ്ണംകുണ്ടിൽ താമസിക്കുന്ന തേവർകളത്തിൽ അബ്ദുറഹ്മാൻ (64), എടത്തനാട്ടുകര കൊടിയൻകുന്ന് ചക്കംതൊടി ജാസിർ (28), ഓട്ടോതൊഴിലാളി പാലക്കാഴി സ്വദേശി വിനോദ് (45), അലനല്ലൂർ പള്ളിക്കാട്ടുതൊടി സജാദ് (42) എന്നിവർക്കാണ് കടിയേറ്റത്. ഇന്ന് രാവിലെ 7.45 മുതൽ 10.30വരെയുള്ള സമയത്തിനിടയിലാണ് ടൗണിന്റെ വിവിധ ഭാഗങ്ങളിൽ വെച്ച് ഇവരെ തെരുവുനായ ആക്രമിച്ചത്. കാലിനാണ് പരിക്കുള്ളത്. രാവിലെ 9.30ന് ചന്തപ്പടി യിൽ വെച്ചാണ് അബ്ദുറഹ്മാനെ നായകടിച്ചത്. 11മണിയോടെ പഞ്ചായത്ത് ഓഫിസിന് സമീപത്തുള്ള പേപ്പർസ്ട്രീറ്റ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ ജാസിറിനെ കടയുടെ മുന്നിൽവെച്ചും നായ ആക്രമിച്ചു. ആശുപത്രി റോഡ് പരിസരത്തേക്ക് ഓടിയ നായ അവിടെ നിന്നിരുന്ന വിനോദിനെയും കടിച്ചു. പിന്നീടാണ് പഞ്ചായത്ത് ബിൽഡിങ്ങിലെ ആമിനാസ്റ്റോറിലേക്ക് ഓടിയെത്തി ഇവിടെയുണ്ടായിരുന്ന സജാദിനെ
കടിച്ചത്. പിടിവിടാതെ കടിച്ചതിനാൽ ഇദ്ദേഹത്തിന് സാരമായി പരിക്കേറ്റു. അദ്ദേഹത്തെ അലനല്ലൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക
ചികിത്സ നൽകി തുടർന്ന് സജാദ് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. മറ്റുള്ളവർ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും ചികിത്സതേടി.
കുറച്ചുനാളുകളായി ടൗണിലും
പരിസരങ്ങളിലുമായി തെരുവു നായസംഘം തമ്പടിക്കുന്നുണ്ട്. തെരുവുനായശല്ല്യത്തിന് പരിഹാരം കാണാ ൻ ബന്ധപ്പെട്ട അധികൃതർ വേണ്ട നടപടിയെടുക്കണമെന്ന
ആവശ്യവും ഉയരുന്നുണ്ട്.
Previous Post Next Post

نموذج الاتصال