എസ്.ഐക്കും കസ്റ്റഡിയിലിരുന്ന യുവാവിനും വെട്ടേറ്റു

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് എസ്ഐ.ക്കും യുവാവിനും വെട്ടേറ്റു. ഒറ്റപ്പാലം മീറ്റ്നയിൽ ഗ്രേഡ് എസ്.ഐ രാജ് നാരായണനും കസ്റ്റഡിയിലായിരുന്ന അക്ബറെന്ന യുവാവിനുമാണ് വെട്ടേറ്റത്. രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘർഷ സ്ഥലത്തു നിന്നും അക്ബറിനെ കൊണ്ടുപോകുമ്പോൾ ആണ് ആക്രമണം ഉണ്ടായത്.

ഇന്നലെ രാത്രി 12 മണിയോടെയാണ് ആക്രമണം ഉണ്ടായത്. മീറ്റ്ന മേഖലയിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള തർക്കവും സംഘർഷവുമുണ്ടെന്നറിഞ്ഞു സ്ഥലത്തെത്തിയ ഒറ്റപ്പാലം സ്റ്റേഷൻ എസ്.ഐ രാജ് നാരായണനാണ് വെട്ടേറ്റത്. അക്ബറിനെ കസ്റ്റഡിയിലെടുത്ത് മടങ്ങുന്നതിനിടെ ഇയാളെ ആക്രമിച്ച മറ്റൊരു വിഭാഗം പൊലീസിനെ ഉൾപ്പെടെ ആക്രമിക്കുകയായിരുന്നു. എസ്.ഐ രാജ് നാരായണന്റെ കൈക്കാണ് വെട്ടേറ്റത്. ഉടൻ തന്നെ ഇരുവരെയും മറ്റ് പൊലീസുകാർ ചേർന്ന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. രണ്ട് പേരുടെയും പരിക്ക് ഗുരുതരമല്ല. ആക്രമിച്ച ഷിബു, വിവേക് എന്നീ രണ്ടുപേരെ ഇന്ന് പുലർച്ചെ പൊലീസ് പിടികൂടിയിട്ടുണ്ട്. എന്താണ് അക്രമ കാരണമെന്ന് ഇപ്പോഴും വ്യക്തമല്ല. മദ്യപിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് ഇത്തരമൊരു അക്രമത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Previous Post Next Post

نموذج الاتصال