കടമ്പഴിപ്പുറത്ത് കാറിലെത്തിയ സംഘം രണ്ടുപേരെ വെട്ടി പരിക്കേൽപ്പിച്ചു

മണ്ണാർക്കാട്:  കടമ്പഴിപ്പുറത്ത് കാറിലെത്തിയ സംഘം രണ്ടുപേരെ വെട്ടി പരിക്കേൽപ്പിച്ചു.. ഇന്ന് പുലർച്ചെ 3.30നാണ് സംഭവം. പ്രസാദ് (35), ഇലിയകോട്ടിൽ, നരിയംപാടം, സുഹൃത്ത്‌ ടോണി (38), കണ്ടത്തിൽ, കുളക്കാട്ടുകുറിശ്ശി എന്നിവർക്കാണ് വെട്ടേറ്റത്. 

 കടമ്പഴിപ്പുറം വെട്ടേക്കര റോഡിൽ വാടകക്ക് താമസിക്കുന്ന കുളക്കട്ടുകുറിശ്ശി സ്റ്റെനോയുടെ വീട്ടിലേക്ക് ഒരു സംഘം ആളുകൾ വന്ന് വാതിലിൽ മുട്ടുകയും വാതിൽ തുറക്കാതായപ്പോൾ തിരിച്ചുപോവുകയും ചെയ്തു. ആളുകൾ അന്വേഷിച്ചു വന്ന വിവരം സ്റ്റെനോ കസിൻ ടോണിയോടും സുഹൃത്ത് പ്രസാദിനോടും പറയുകയും അവർ സ്റ്റേനോയുടെ വീട്ടിലേക്ക് ഈ വിവരത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് സ്കൂട്ടറിൽ വരുന്ന വഴിക്ക് തിരിച്ചുവന്നസംഘം ഇവരെ വഴിയിൽവെച്ച് വെട്ടി പരിക്കേൽപ്പിക്കുകയാണ് ഉണ്ടായത്. ആരാണ് ഇതിന് പിന്നിൽ എന്നതിന് ഇതുവരെ വ്യക്തത വന്നിട്ടില്ല. പോലീസ് അന്വേഷണം നടത്തി കൊണ്ടിരിക്കുകയാണ്.

കൈകളിലും, കാലിലും വെട്ടേറ്റ ടോണിയെ തൃശൂർ മെഡിക്കൽ കോളേജിലും, പ്രസാദ് പാലക്കാട്‌ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു 
Previous Post Next Post

نموذج الاتصال