പാലക്കാട്: സിപിഐ തച്ചമ്പാറ ലോക്കല്‍ സെക്രട്ടറി ജോര്‍ജ് തച്ചമ്പാറ ബിജെപിയില്‍ ചേര്‍ന്നു. നിലവില്‍ ഗ്രാമപഞ്ചായത്ത് അംഗമാണ് ജോര്‍ജ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിക്കും. കൂടുതല്‍ പേര്‍ സിപിഐയില്‍ നിന്ന് പാര്‍ട്ടിയില്‍ എത്തുമെന്ന് ജോര്‍ജ് പറഞ്ഞു.
സിപിഐയുടെ നിലവിലത്തെ പോക്ക് അപകടകരമെന്നും ജോര്‍ജ് പറഞ്ഞു. ലോക്കല്‍ കമ്മറ്റി അംഗങ്ങള്‍ അടക്കം 15 പേരും ജോര്‍ജിനോടൊപ്പം ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. പാലക്കാട് നിയമസഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ കെ സുരേന്ദ്രന്‍ പങ്കെടുക്കുന്നുണ്ട്.