അലനല്ലൂര്‍: മരംമുറിക്കുന്നതിനിടെ മരം ദേഹത്തേക്ക് വീണ് തൊഴിലാളി മരിച്ചു. എടത്തനാട്ടുകര അണ്ടിക്കുണ്ടിലെ വാക്കതൊടി വീട്ടില്‍ പരേതനായ മുഹമ്മദിന്റെ മകന്‍ അബ്ദുല്ലയാണ് (57) മരിച്ചത്. പടിക്കപ്പാടത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മരം മുറിക്കുന്നതിനിടെ ബുധനാഴ്ച്ച രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അവിവാഹിതനാണ്. മാതാവ്: കദീജ.