ഉപേക്ഷിക്കപ്പെട്ട നിലയിൽ ആയുധങ്ങൾ കണ്ടെത്തി

മണ്ണാർക്കാട്: പ്ലാസ്റ്റിക് ബാഗിൽ  ഉപേക്ഷിക്കപ്പെട്ട നിലയിൽ ആയുധങ്ങൾ കണ്ടെത്തി. പൊമ്പ്ര കടപ്പാടം കൂട്ടിലക്കടവിൽ വിജനമായ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ആയുധങ്ങൾ.  രണ്ട് വാളും മൂന്ന് കത്തിയുമാണ് ബാഗിൽ ഉണ്ടായിരുന്നതെന്ന് മണ്ണാർക്കാട് സി ഐ അജിത് കുമാർ പറഞ്ഞു. ആയുധങ്ങൾക്ക് തുരുമ്പ് പിടിച്ചിട്ടുണ്ട്. ഫോറൻസിക് വിദഗ്ധരുടെ പരിശോധനയ്ക്കുശേഷം ആയുധങ്ങൾ കോടതിയിൽ ഹാജരാക്കുമെന്ന് മണ്ണാർക്കാട് സി ഐ അറിയിച്ചു
Previous Post Next Post

نموذج الاتصال