ഗതാഗതം നിരോധിച്ചു

മണ്ണാര്‍ക്കാട്: പുതുതായി നവീകരിക്കുന്ന മണ്ണാര്‍ക്കാട് - ചേറുംകുളം പൊതുമരാമത്ത് വകുപ്പ് റോഡ് (വടക്കുമണ്ണം പള്ളിമുക്ക് ജംഗ്ഷന്‍ മുതല്‍ അരയങ്ങോട് കനാല്‍ ജംഗ്ഷന്‍ വരെ ) പ്രവൃത്തിയുടെ ഭാഗമായി കലുങ്ക് നിര്‍മാണം നടക്കുന്നതിനാല്‍ നവംബര്‍ 18 മുതല്‍ ഒരു മാസത്തേക്ക് ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചു. 

മുണ്ടക്കണ്ണി,ചേറുംകുളം,തത്തേങ്ങലം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ക്ക് മറ്റു സമാന്തര റോഡുകള്‍ ഉപയോഗിക്കാവുന്നതാണെന്നും പൊതുമരാമത്ത് നിരത്തുകള്‍ ഉപവിഭാഗം അസി.എഞ്ചിനീയര്‍ അറിയിച്ചു.
Previous Post Next Post

نموذج الاتصال